വെങ്ങാനൂർ: പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് തിരുവനന്തപുരം ന​ഗരസഭ 25,500 രൂപ പിഴ ചുമത്തി. കവടിയാറിൽ കരിയില ശേഖരണത്തിനായി വച്ച പെട്ടിക്ക് സമീപം വെങ്ങാനൂർ സ്വദേശി സുനിൽ കുമാറാണ് മാലിന്യം നിക്ഷേപിച്ചത്. 

തുടർച്ചയായി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെ നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.