Asianet News MalayalamAsianet News Malayalam

വഞ്ചനാ കേസ് പ്രതിയോട് കൈക്കൂലി വാങ്ങി ക്രൈം ബ്രാഞ്ച് എസ്ഐ; വിജിലൻസ് പിടികൂടി

നീല ഐ ഫോണും 3.5 ലക്ഷം രൂപയുമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ വിജിലൻസ് ഡയറക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു

Vigilance arrests CB SI on bribery charges at Malappuram
Author
First Published Jan 31, 2023, 7:15 PM IST

മലപ്പുറം: കൈക്കൂലി വാങ്ങിയ പൊലീസ് സബ് ഇൻസ്‌പെക്ടർ മലപ്പുറത്ത് വിജിലൻസ് പിടിയിലായി. വഞ്ചന കേസ് പ്രതിയിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സംഭവം. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്ഐ സുഹൈൽ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. കൈക്കൂലി വാങ്ങാൻ ചുമതലപ്പെടുത്തിയ ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ്‌ ബഷീറും പിടിയിലായി. നീല ഐ ഫോണും 3.5 ലക്ഷം രൂപയുമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ വിജിലൻസ് ഡയറക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു. 2017 ൽ മലപ്പുറം പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിലെ പ്രതിയാണ് പരാതിക്കാരൻ.

Follow Us:
Download App:
  • android
  • ios