പ്രകൃതി നേരിടുന്ന ചൂഷണവും യന്ത്രവൽകൃതമായ മനുഷ്യ ജീവിതവുമൊക്കെയാണ് രാധാകൃഷ്ണന്‍റെ മിക്ക ചിത്രങ്ങളുടെയും പ്രമേയം. ചോക്ക് കഷ്ണങ്ങളിൽ സൂചി ഉപയോഗിച്ച് കൊച്ചു ശിൽപങ്ങൾ നിർമ്മിക്കുന്നതും രാധാകൃഷ്ണന്‍റെ വിനോദമാണ്.
തൃശൂർ: റവന്യൂ വകുപ്പിലെ തിരക്കേറിയ ജോലിക്കിടയിലും ചിത്ര രചനയ്ക്ക് സമയം കണ്ടെത്തുകയാണ് ഇഞ്ചമുടി സ്പെഷ്യൽ വില്ലജ് ഓഫീസറായ കെബി രാധാകൃഷ്ണൻ. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ചിത്രരചനയെ നെഞ്ചോട് ചേർക്കുന്ന രാധാകൃഷ്ണൻ ജോലി കഴിഞ്ഞെത്തുന്ന രാത്രി സമയങ്ങളിലാണ് ഇഷ്ടവിനോദത്തിലേർപ്പെടുന്നത്.
പ്രകൃതി നേരിടുന്ന ചൂഷണവും യന്ത്രവൽകൃതമായ മനുഷ്യ ജീവിതവുമൊക്കെയാണ് രാധാകൃഷ്ണന്‍റെ മിക്ക ചിത്രങ്ങളുടെയും പ്രമേയം. ചോക്ക് കഷ്ണങ്ങളിൽ സൂചി ഉപയോഗിച്ച് കൊച്ചു ശിൽപങ്ങൾ നിർമ്മിക്കുന്നതും രാധാകൃഷ്ണന്‍റെ വിനോദമാണ്. അതിസൂക്ഷ്മമായ കരവിരുതോടെ ചോക്കിൽ മെനഞ്ഞെടുത്ത നിരവധി ചിത്രങ്ങൾ രാധാകൃഷ്ണനെന്ന കലാകാരന്‍റെ കലാ വൈഭവം അടിവരയിടുന്നതാണ്. കൊച്ചി ബിനാലെയിൽ അവതരിപ്പിക്കാൻ ഒരു മികച്ച കലാസൃഷ്ടി ഒരുക്കാനുള്ള തയ്യറെടുപ്പിലാണ് ഇദ്ദേഹമിപ്പോൾ
