വാഹനത്തിന്‍റെ ശബ്ദംകേട്ട് അസ്വസ്ഥനായ ആന സമീപത്തെ മാര്‍ക്കറ്റിലേക്ക് ഓടിക്കയറുകയറുകയായിരുന്നു. തുടർന്ന് കൊച്ചുവേളി റെയില്‍വേ ക്രോസിനു സമീപത്തെ ചതുപ്പ് വരെ ആന വിരണ്ടോടി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് 2 മണിക്കൂറോളം ഭീതി പരത്തിയ ആനയെ തളച്ചു. കരിക്കകം മൂലേപ്പറമ്പില്‍ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞോടി പരിഭ്രാന്തി പരത്തിയത്.
വാഹനത്തിന്‍റെ ശബ്ദംകേട്ട് അസ്വസ്ഥനായ ആന സമീപത്തെ മാര്‍ക്കറ്റിലേക്ക് ഓടിക്കയറുകയറുകയായിരുന്നു. പാപ്പാനും നാട്ടുകാരും ആനയെ പിന്തുടര്‍ന്നു. കൊച്ചുവേളി റെയില്‍വേ ക്രോസിനു സമീപത്തെ ചതുപ്പ് വരെ ആന വിരണ്ടോടി. രണ്ട് മണിക്കൂറോളം ജനത്തെ ഭീതിയിലാഴ്ത്തിയ ആനയെ ഒടുവിൽ നാട്ടുകാരും പാപ്പാനും ചേര്‍ന്നാണ് തളച്ചത്.
ആന വിരണ്ടതറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പിലെ ഡോക്ടര്‍മാരെത്തിയെങ്കിലും ആന ശാന്തനായതിനെ തുടര്‍ന്ന് മടങ്ങി.
