കൊച്ചി: വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ചെന്നൈ സ്വദേശികള്‍ നെടുമ്പാശ്ശേരിയിൽ പിടിയില്‍. ചെന്നൈ സ്വദേശികളായ സിദ്ദിഖ് അഹമ്മദ്, കുമാർ, നിഷ രമേശ്‌ എന്നിവരാണ് നെടുമ്പാശ്ശേരിയിൽ എമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിലായത്. പാസ്സ്പോർട്ടിൽ സ്റ്റാമ്പ്‌ ചെയ്ത വിസയിൽ കൃത്രിമം കാണിച്ചാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ക്വലാലംപൂർ വഴി ഇവർ കടക്കാൻ ശ്രമിച്ചത്.