പപ്പായ മരത്തിലെ ഇലയില്‍  കായ്ച്ച രണ്ട് പപ്പായകള്‍ കാണാനാണ് സന്ദര്‍ശക തിരക്ക് 

കോഴിക്കോട്: പന്തീരാങ്കാവ് പെരുമണ്ണ സ്വദേശിനിയായ സുമതിയുടെ വീട്ടിലേക്ക് ഇപ്പോള്‍ അടിക്കടി ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആ അദ്ഭുത കാഴ്ചയൊന്നു കാണാന്‍. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നാണ് ചൊല്ലെങ്കിലും സുമതിയുടെ വീട്ടുവളപ്പിലെ പപ്പായയാണ് ഇപ്പോള്‍ നാട്ടിലെ താരം. 

പപ്പായ മരത്തിലെ ഇലയില്‍ കായ്ച്ച രണ്ട് പപ്പായകള്‍ കാണാനാണ് സന്ദര്‍ശക തിരക്ക് ഏറുന്നത്. പെരുമണ്ണ റോഡില്‍ എടക്കോത്ത് റസിഡന്‍സ് അസോസിയേഷനു കീഴില്‍ വരുന്ന സുമതിയുടെ വീട്ടുപറമ്പിലാണ് ഈ കൗതുകകാഴ്ച. പപ്പായ പാകമായോ എന്ന് പരിശോധിക്കാന്‍ ഇറങ്ങിയ സുമതിയുടെ മകന്‍ അനൂപ് ആണ് ഇലയില്‍ രണ്ട് പപ്പായകള്‍ കണ്ടത്. 

ഇലയോട് ചേര്‍ന്ന് തൂങ്ങി നില്‍ക്കുന്ന തരത്തിലാണ് ഇവയുള്ളത്. വിവരം ഒളവണ്ണ കൃഷി ഓഫീസറെ അറിയിച്ചപ്പോള്‍, അപൂര്‍വമായാണ് ഇങ്ങനെ ഉണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്തായാലും കൗതുക കാഴ്ച കാണാന്‍ ഒരോ ദിവസവും ആളുകള്‍ എത്തുന്നുണ്ട്.

പപ്പായയുടെ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം