Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് റേഷൻ പൂഴ്ത്തിവെപ്പ്; 43 ചാക്കുകളിലായി സൂക്ഷിച്ച അരി, ഗോതമ്പ് പിടിച്ചെടുത്തു, ഒരാൾ കസ്റ്റഡിയിൽ

ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ് ഐ കെ എൽ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പൂഴ്ത്തിവച്ച റേഷൻ സാധനങ്ങൾ കണ്ടെത്തിയത്. 

Vizhinjam 43 bags of ration rice, wheat seized, one in custody
Author
Thiruvananthapuram, First Published Aug 16, 2021, 6:35 AM IST

തിരുവനന്തപുരം: വിഴിഞ്ഞം ബീച്ച് റോഡിൽ അനധികൃതമായി സൂക്ഷിച്ച റേഷൻ അരി പൊലീസ് പിടിച്ചെടുത്തു. സ്വകാര്യ വസ്തുവിലെ ഷെഡിൽ 43 ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷൻ അരി, ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ഈ ഷെഡ്ഡിന് സമീപത്തെ മറ്റൊരു മുറിയിൽ നിന്ന് ഫുഡ് കോർപ്പറേഷന്റെ ചാക്കുകളും കണ്ടെത്തി.

സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പൊലീസ് പിടികൂടി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ് ഐ കെ എൽ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പൂഴ്ത്തിവച്ച റേഷൻ സാധനങ്ങൾ കണ്ടെത്തിയത്. 

റേഷനരി മറ്റ് ബ്രാന്റുകളുടെ ചാക്കുകളിലാക്കി വിൽപ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എസ് ഐ പറഞ്ഞു. പിടിച്ചെടുത്ത അരിയും ഗോതമ്പും ഉൾപ്പെടെയുള്ളവ അമപവിള ചെക്ക്പോസ്റ്റിലേക്ക് മാറ്റി. അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios