തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പോർട്ട് ഓഫീസ് സമുച്ചയവും കൺട്രോൾ ടവറും ഈമാസം 30ന് ഉദ്ഘാടനം ചെയ്യും.  തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായാണ  ഉദ്ഘാടനം നിർവഹിക്കുക.

പദ്ധതിയുടെ ഭാഗമായ മറ്റ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഈ വർഷം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കരാർ പ്രകാരം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻറെ പണിതീരേണ്ടത് 2019 ഡിസംബർ മൂന്നിനായിരുന്നു. എന്നാൽ പുലിമുട്ടിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല.

അതേസമയം വിഴിഞ്ഞം തുറമുഖത്ത് പ്രതിസന്ധികളെ മറികടന്ന്  അടുത്തിടെ ക്രൂ ചെയ്ഞ്ചിംഗ്  നടന്നിരുന്നു. സിംഗപൂരില്‍നിന്ന് നെതര്‍ലന്റിലെ റോട്ടര്‍ഡാമിലേക്ക് ചരക്കുമായി പോകുകയായിരുന്ന എംടിടിആര്‍ മേംഫിസ് ആണ്  ക്രൂ ചെയ്ഞ്ചിംഗിനായി വിഴിഞ്ഞത്ത് എത്തിയത്.