തിരൂരങ്ങാടി: മുന്നിയൂരിൽ ലോക്ക്ഡൗൺ ലംഘനം നടത്തി വയലിൽ ക്രിക്കറ്റ് ഫുട്ബോൾ കളികളിൽ ഏർപ്പെട്ടവരെ ബോധവത്കരിച്ച സാമൂഹിക പ്രവർത്തകനായ യുവാവിന് മർദ്ദനമേറ്റതായി പരാതി. മൂന്നിയൂർ ആലിൻചുവട് പുതിയകത്ത് അബ്ദുൽ റഊഫ്(26) നാണ് ആലിൻചുവട് അങ്ങാടിയിൽ രാത്രിയിൽ മർദ്ദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മുന്നിയൂരിൽ പട്ടിശ്ശേരി വയലിൽ യുവാക്കൾ കൂട്ടംകൂടി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്ലബ്ബ് ഭാരവാഹികളെ ഫോണിൽ വിളിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഭീഷണിയുമായെത്തി മർദ്ദിച്ചതെന്നാണ് പരാതി. റഊഫിന്റെ പരാതിയിൽ ആലിൻചുവട് മുഹമ്മദ് ഹാശിറി(38)നെതിരേ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. ഹാശിറിന്റെ പരാതിയിൽ റഊഫിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.