Asianet News MalayalamAsianet News Malayalam

കൈയ്യേറ്റത്തിനെതിരെ നടപടിയെടുത്ത സബ് കളക്ടർ വി.ആർ പ്രേംകുമാറിന് സ്ഥലം മാറ്റം

ഇടുക്കി എം.പി ജോയ്സ് ജോർജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമിപ്രശ്നത്തിൽ നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും വിവാദ ഭൂമിയുടെ പട്ടയം വി.ആർ പ്രേംകുമാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ കളക്ടർ ഗോകുലിന്‍റെ  നിർദ്ദേശപ്രകാരം നടപടി പിൻവലിച്ചു. പ്രളയം മൂന്നാറിൽ നാശം വിതച്ചപ്പോൾ പ്ലം ജൂഡി റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയതും വിവാദങ്ങൾക്ക് കാരണമായി. 
 

vr premkumar transfer to sabarimala
Author
Devikulam, First Published Nov 7, 2018, 7:57 PM IST


ഇടുക്കി: ദേവികുളം സബ് കളക്ടർ വി.ആർ പ്രേംകുമാറിനെ സ്ഥലം മാറ്റി. ശബരിമല സ്പെഷൽ ഓഫീസറായാണ് പുതിയ നിയമനം. തൃശൂർ സബ് കളക്ടർ രേണു രാജനെയാണ് പുതിയതായി നിയമിച്ചത്. ഭരണകക്ഷി നേതാക്കളുടെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച ശ്രീറാം വെങ്കിട്ടരാമന് പകരക്കാരനായാണ് വി.ആർ പ്രേംകുമാർ ദേവികുളത്ത് എത്തിയത്. 

ഇടുക്കി എം.പി ജോയ്സ് ജോർജിന്റെ കൊട്ടക്കമ്പൂരിലെ ഭൂമിപ്രശ്നനത്തിൽ വി.ആർ.പ്രേംകുമാർ നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ കളക്ടർ ഗോകുലിന്റെ നിർദ്ദേശ പ്രകാരം നടപടി പിൻവലിച്ചു. പ്രളയം മൂന്നാറിൽ നാശം വിതച്ചപ്പോൾ പ്ലം ജൂഡി റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയതും വിവാദങ്ങൾക്ക് കാരണമായി. 

കെ.ഡി.എച്ച് വില്ലേജിലെ ഭൂമി പ്രശ്നങ്ങളിൽ അനുകൂലമായ നടപടികൾ സ്വീകരിച്ചില്ലെന്ന കാരണത്താൽ വൈദ്യുതി മന്ത്രി എം.എം മണിയടക്കമുള്ളവരുടെ വഴക്ക് കേൾക്കേണ്ടി വന്നു. ഭരണകക്ഷിയിലെ നേതാക്കളുടെ കൈയ്യേറ്റങ്ങൾക്ക് പച്ചക്കൊടി കാണിക്കാൻ തയ്യാറാകാത്ത മൂന്നാമത്തെ ആർ.ഡി.ഒയെയാണ് സർക്കാർ സ്ഥലം മാറ്റുന്നത്.
 

Follow Us:
Download App:
  • android
  • ios