കോട്ടൺഹിൽ സ്കൂളിന് പിന്നാലെ കൊട്ടിഘോഷിച്ചായിരുന്നു പട്ടത്തെയുും നടപ്പാലം നിർമ്മാണം. പക്ഷെ കഴിഞ്ഞ ഡിസംബറിൽ തീരേണ്ട പണി നിലച്ചിട്ട് 5 മാസമായി. സുരക്ഷാ പ്രശ്നം കാണിച്ചത് പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പണി നിലച്ചത്. 

പട്ടം: തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിന് മുന്നിലെ നടപ്പാലത്തിൻറെ പണി തീരാത്തത് കുട്ടികളെ വലച്ചു. പാലം പണിക്കായി നടപ്പാത അടച്ചതിനാൽ കുട്ടികൾ നടുറോഡിൽ കാത്തുനിന്നാണ് വാഹനങ്ങളിൽ കയറുന്നത്.

സ്കൂൾ വിട്ട തിരക്കില്‍ സ്കൂൾ കവാടം പിന്നിട്ടാൽ കുട്ടികൾക്ക് കയറി നിൽക്കാൻ സുരക്ഷിത ഇടമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. നടപ്പാതയിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പാലം പണിക്ക് വേണ്ടിയുള്ള നിർമ്മാണസാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയാണ്. നടപ്പാലവും വന്നില്ല, ഉള്ള നടപ്പാതയും അടച്ചിട്ടു.

കോട്ടൺഹിൽ സ്കൂളിന് പിന്നാലെ കൊട്ടിഘോഷിച്ചായിരുന്നു പട്ടത്തെയുും നടപ്പാലം നിർമ്മാണം. പക്ഷെ കഴിഞ്ഞ ഡിസംബറിൽ തീരേണ്ട പണി നിലച്ചിട്ട് 5 മാസമായി. സുരക്ഷാ പ്രശ്നം കാണിച്ചത് പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പണി നിലച്ചത്. മേയർ ഇടപെട്ട് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് വകുപ്പ് അയഞ്ഞത്. 

സൺ ഇൻഫ്രാസ്ട്രച്കർ എന്ന സ്വകാര്യ സ്ഥാപനം പണി തുടങ്ങിയെങ്കിലും ഇനി എന്ന് തീരുമെന്ന് ആർക്കും ഉറപ്പില്ല. അതിനിടെയാണ് സ്കൂൾ തുറന്നതോടെ റോഡ് മുറിച്ച് കടക്കാനും വാഹനങ്ങളില്‍ കയറാനും കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥികളുള്ളത്.