Asianet News MalayalamAsianet News Malayalam

പോച്ച പാലത്തിനടിയില്‍ മാലിന്യക്കൂമ്പാരം; നാട്ടുകാര്‍ ദുരിതത്തില്‍

കഴിഞ്ഞ ആഴ്ചയില്‍ ഈ മാലിന്യകൂമ്പാരത്തിനൊപ്പം ആറന്‍മുള സ്വദേശിയുടെ ശവശരീരം അടിഞ്ഞ സംഭവവും ഉണ്ടായി.

waste dumping increased under pocha bridge
Author
Ambalapuzha, First Published Aug 26, 2019, 11:36 PM IST

അമ്പലപ്പുഴ:  പോച്ച പാലത്തിനടിയില്‍ മാലിന്യം കുന്നുകൂടുന്നു. എടത്വ, ചെറുതന പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പോച്ച പാലത്തിലാണ് വെള്ളത്തിലൂടെ ഒഴുകി വന്ന മുള, കമ്പുകള്‍ എന്നിവയ്‌കൊപ്പം പോളയും മാലിന്യങ്ങളും അടിഞ്ഞത്. മൃഗങ്ങള്‍ ചത്ത് അടിഞ്ഞി നിലയിലുമാണ്. 

വീയപുരം-തണ്ടപ്രാ ആറ്റിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ പാലത്തില്‍ തട്ടി നില്‍ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഈ മാലിന്യകൂമ്പാരത്തിനൊപ്പം ആറന്‍മുള സ്വദേശിയുടെ ശവശരീരം അടിഞ്ഞ സംഭവവും ഉണ്ടായി. ശക്തിയേറിയ ഒഴുക്കുള്ള ഈ ആറ്റിലൂടെ പാലത്തിലേക്ക് മുള കമ്പുകള്‍ വന്നാണ് ആദ്യം അടിഞ്ഞത്.

പിന്നീട് പോളകളും തടി കഷണങ്ങളും നൂറ് കണക്കിന് പ്ലാസ്റ്റിക് കുപ്പികളും എക്കലും വന്നടിയുകയുമായിരുന്നു. നദിയുടെ മുകളിലെ ഈ മാലിന്യകൂമ്പാരത്തിന് മുകളില്‍ എലി, പാമ്പ് എന്നിവയുടെ  ശല്യവും ഏറിയിട്ടുണ്ട്. മൃഗങ്ങള്‍ ചത്ത് നാറുന്നതിനാല്‍ മൂക്ക് പൊത്തിവേണം പ്രദേശവാസികള്‍ക്ക് ഇവിടെ കഴിയാന്‍. കഴിഞ്ഞ മഹാപ്രളയം കഴിഞ്ഞപ്പോഴും പ്രദേശം ഇതേ അവസ്ഥയിലായിരുന്നു.   


 

Follow Us:
Download App:
  • android
  • ios