Asianet News MalayalamAsianet News Malayalam

മാലിന്യ ടാങ്കർ മറിഞ്ഞ് അപകടം; നിയന്ത്രണം തെറ്റിയ ‍ടാങ്കർ മതിൽ തകർത്തു; മൂന്നുപേർക്ക് പരിക്ക്

മരിയാപുരം സ്വദേശികളായ രജനികാന്ത്(24) ജിത്തു(23) അനിൽ(21) എന്നിവർക്ക് അപകടത്തിൽ നിസാര പരിക്ക് പറ്റി. 

waste tanker accident at trivandrum
Author
Trivandrum, First Published Sep 23, 2021, 11:25 AM IST

തിരുവനന്തപുരം: തൊഴുക്കൽ ഊറ്റുമുക്ക് റോഡിൽ മാലിന്യം കയറ്റുന്ന ടാങ്കർ മറിഞ്ഞ് അപകടം ഇന്ന് വെളുപ്പിനാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയ ടാങ്കർ റോഡിന് സമീപത്തെ മതിൽ തകർത്താണ് മറിഞ്ഞത്. മരിയാപുരം സ്വദേശികളായ രജനികാന്ത്(24) ജിത്തു(23) അനിൽ(21) എന്നിവർക്ക് അപകടത്തിൽ നിസാര പരിക്ക് പറ്റി. വാഹനത്തിന്റെ ക്ലച്ച് പെഡലിനും, സ്റ്റിയറിംങ്ങ് ബോക്സിനും, ക്യാബിനും, സീറ്റിനും ഇടയിൽ രണ്ട് കാലുകളും അകപ്പെട്ട ഡ്രൈവർ രജനികാന്തിനെ ഒരു മണിക്കൂറോളം പരിശ്രമിച്ച് ഹൈഡ്രോളിക് കട്ടർ, ക്രോബാർ, റോപ്പ് എന്നിവ ഉപയോഗിച്ച് ഫയർഫോഴ്‌സ് സുരക്ഷിതമായി മറ്റ് പരുക്കുകൾ കൂടാതെ രക്ഷപ്പെടുത്തി. നെയ്യാറ്റിന്‍കര ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ വിനു ജസ്റ്റിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ അനീഷ്, പ്രശോഭ്, ധനേഷ്, അനി, ഷിബുകുമാർ ഫയർ ഓഫീസർ ഡ്രൈവർ ചന്ദ്രൻ, സുജൻ, ഹോം ഗാർഡ് രാധാകൃഷ്ണൻ, ശ്രീകുമാർ എന്നിവർ ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios