Asianet News MalayalamAsianet News Malayalam

വർഷങ്ങളായി ശുദ്ധജലം ലഭിക്കുന്നില്ല; എല്‍പി സ്‌കൂളിന് 202781 രൂപയുടെ ബില്ല് നല്‍കി ജല അതോറിറ്റി

14304 രൂപയുടെ കുടിശിക അടയ്ക്കണമെന്ന് 2019 ഓഗസ്റ്റ് 7ന് മാനേജര്‍ക്കു നോട്ടീസ് ലഭിച്ചിരുന്നു. പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. 

Water Authority pays a bill of Rs 202781 to LP School in alappuzha
Author
Edathua, First Published Jul 22, 2020, 1:09 PM IST

എടത്വ: വര്‍ഷങ്ങളായി ശുദ്ധജലം ലഭിക്കാത്ത എല്‍പി സ്‌കൂളിന് 202781 രൂപയുടെ ബില്ല് നല്‍കി ജല അതോറിറ്റി. പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയുടെ ഉടമസ്ഥതയിലുളള സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂളിനാണ് ഇത്രയും തുകയുള്ള ബില്ല് ലഭിച്ചത്.  

14304 രൂപയുടെ കുടിശിക അടയ്ക്കണമെന്ന് 2019 ഓഗസ്റ്റ് 7ന് മാനേജര്‍ക്കു നോട്ടീസ് ലഭിച്ചിരുന്നു. പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. 16804 രൂപയും പിന്നീട് 17887 രൂപയും കണക്കാക്കി രണ്ടു തവണ നോട്ടിസ് ലഭിച്ചു. അദാലത്തില്‍ പരാതി സമര്‍പ്പിച്ചെങ്കിലും അദാലത്ത് മാറ്റിവച്ചു. തുടര്‍ന്ന് മാനേജ്‌മെന്റ് അധികൃതര്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചു. 

റീഡിങ് എടുത്തിട്ടില്ലെന്നും, റീഡിങ്  രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ് മറുപടി ലഭിച്ചതെന്ന് പള്ളി കൈക്കാരന്‍ രാജു തോമസ് നടുവിലേഴം, പൊതുമരാമത്ത് വിഭാഗം കണ്‍വീനര്‍ ജോയ് തോമസ് തെക്കേടത്ത് കണ്ടത്തില്‍ എന്നിവര്‍ പറഞ്ഞു. വര്‍ഷങ്ങളായി സ്‌കൂളില്‍ വെള്ളമെത്തുന്നില്ലെന്നും പറഞ്ഞു.

Follow Us:
Download App:
  • android
  • ios