എന്നാല്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് കിണര്‍ നിറയല്‍ പ്രതിഭാസത്തിന്‍റെ രഹസ്യം കണ്ടെത്തിയത്.
മേലൂർ: കടുത്ത വേനലില്‍ നാട്ടിലെ കിണറുകളും കുളങ്ങളും വളര്‍ച്ച ഭീഷണിയിലാണ്. അനുദിനം ജലനിരപ്പ് താഴോട്ടാണ് പോകുന്നത്. ഇതേ സമയമാണ് തൃശ്ശൂരിലെ മേലൂർ വടക്ക് താഴെപുനത്തയിൽ വീട്ടുകിണർ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്ന പ്രതിഭാസം ഉണ്ടായത്. എന്നാൽ ചിലപ്പോള്‍ പെട്ടെന്ന് വെള്ളം താഴും. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അമ്പരപ്പായി ഈ പ്രതിഭാസം. എന്തോ പ്രകൃതി പ്രതിഭാസം എന്നാണ് ആദ്യം എല്ലാവരും കരുതിയത്.
എന്നാല്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് കിണര്‍ നിറയല്‍ പ്രതിഭാസത്തിന്‍റെ രഹസ്യം കണ്ടെത്തിയത്. സമീപത്തെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കിണറിലേക്ക് ഒഴുകുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയായി.
ജല അതോറിറ്റി ഓഫിസിലും പഞ്ചായത്തിലും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഈ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുമ്പോൾ കിണർ തനിയെ നിറയും. പടവുകൾ കവിഞ്ഞു വെള്ളം പറമ്പിലേക്ക് ഒഴുകും.
