വേനൽ കനത്തതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത്.
അമ്പലപ്പുഴ: നീർക്കുന്നത്ത് പൈപ്പ് ലൈൻ പൊട്ടി വലിയ രീതിയിൽ കുടിവെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ദേശീയപാതയിൽ നീർക്കുന്നം ഇജാബ മസ്ജിദിന് തെക്കു ഭാഗത്തായാണ് ദിവസങ്ങൾക്കു മുൻപ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി വൻ തോതിൽ കുടിവെളളം പാഴാകാൻ തുടങ്ങിയത്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടന്ന ജെസിബി ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് പൈപ്പ് ലൈൻ പൊട്ടിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിന്റെ തകരാറ് പരിഹരിക്കാൻ വാട്ടർ അതോറിറ്റി അധികൃതർ യാതൊരു ശ്രമവും നടത്തിയിട്ടില്ല.
വേനൽ കനത്തതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത്. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെ ഇതേ രീതിയിൽ പലയിടത്തും പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യ സംഭവമായിരിക്കുകയാണ്.
