വെള്ളം കയറി ദുരിതമനുഭവിക്കുന്ന വീടുകളിൽ നൽകുന്ന കുടിവെള്ളത്തിന് തീവില ഈടാക്കുന്ന തായി പരാതി. മാന്നാർ ഗ്രാമപഞ്ചായാത്ത് പതിമൂന്നാം വാർഡ് കിഴക്ക് നീർപ്പള്ളിയിൽ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുകാർ ദുരിത മനുഭവിക്കുന്നത്.
മാന്നാർ: വെള്ളം കയറി ദുരിതമനുഭവിക്കുന്ന വീടുകളിൽ നൽകുന്ന കുടിവെള്ളത്തിന് തീവില ഈടാക്കുന്ന തായി പരാതി. മാന്നാർ ഗ്രാമപഞ്ചായാത്ത് പതിമൂന്നാം വാർഡ് കിഴക്ക് നീർപ്പള്ളിയിൽ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുകാർ ദുരിത മനുഭവിക്കുന്നത്. വീട്ടുപകരങ്ങളെല്ലാം നശിച്ചു. ചെളിയടിഞ്ഞതിനാൽ കിണർ ഉപയോഗിക്കാൻ കഴിയാതെ കിടക്കുകയാണ്. പത്രങ്ങളും തുണികളുമെല്ലാം ഒഴുക്കെടുത്തു. ഇവിടെ കുടിവെള്ള പോലും ലഭിക്കുന്നില്ലന്ന് ദുരിതബാധിതർ പരാതി പറയുന്നു.
പിക്കപ് വാനിൽ ടാങ്കിൽ കൊണ്ടു വന്ന് വിൽക്കുന്ന ജലമാണ് ഏക ആശ്രയം. വീടിനു മുകളിലെ ടാങ്കിൽ വെള്ളം നിറയ്ക്കുന്ന തിന് 450 രൂപയും. താഴെയുള്ള ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിന് 250 രുപയും വെള്ളത്തിന് വല നൽകണം. ഇതും വല്ലപ്പോഴും മാത്രമാണ് കിട്ടുന്നത്. കുടിവെള്ളം കിട്ടാതെ നാട്ടുകാർ ദുരിതമനുഭവിക്കുന്നു. ഇവിടെ ശുദ്ധജലം എത്തിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസിന്റെ വാർഡ് മെമ്പറിനോട് പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലന്ന് നാട്ടുകാർ പറഞ്ഞു.
