Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം നഗരത്തില്‍ മൂന്നു ദിവസത്തേക്ക് കുടിവെള്ളവിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

water supply stop from tomorrow in thiruvananthapuram city
Author
Thiruvananthapuram, First Published Dec 12, 2019, 5:01 PM IST

തിരുവനന്തപുരം: അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ, കുടിവെള്ളം പമ്പ ചെയ്യുന്ന പമ്പിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഈ സാഹചര്യം നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി വാട്ടര്‍ അതോറിറ്റി, കോര്‍പ്പറേഷന്‍, പോലീസ്, സേനാവിഭാഗങ്ങള്‍, സിആര്‍പിഎഫ്, ഫയര്‍ ഫോഴ്സ് എന്നിവരുടേത് ഉള്‍പ്പടെയുള്ള ടാങ്കറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒരു വാര്‍ഡിന് ഒരു ടാങ്കര്‍ എന്ന നിലയില്‍ ടാങ്കര്‍ സേവനം ലഭ്യമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അറുപതോളം ടാങ്കറുകള്‍ കുടിവെള്ള വിതരണത്തിനായി ലഭ്യമാക്കും. കുടിവെള്ളം അതാത് മേഖലകളില്‍ സംഭരിക്കുന്നതിനായി ടാങ്കുകള്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലും ലഭ്യമാക്കും. കോളനി പ്രദേശങ്ങള്‍, ജല സംഭരണി ഇല്ലാത്ത മറ്റു പ്രദേശങ്ങള്‍ തുടങ്ങി ടാങ്കുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കോര്‍പ്പറേഷന്‍ കണ്ടെത്തുന്നതാണ്. ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്‍പ്പടെ എല്ലാ താലൂക്കുകളില്‍ നിന്നും പരമാവധി ടാങ്കുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങള്‍, ബദല്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം സംബന്ധിച്ച് വിശദവിവരങ്ങളടങ്ങിയ കുറിപ്പ് മന്ത്രി ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പൊതുജനങ്ങള്‍ക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുളള സേവനങ്ങള്‍ക്ക് താഴെ പ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ താഴെ പറയുന്നവയാണ്. തിരുവനന്തപുരം: 8547638181, 0471-2322674, 0471-2322313  അരുവിക്കര: 9496000685

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്....

Follow Us:
Download App:
  • android
  • ios