കരുവൻപൊയിലിലെ  സായി കാരുണ്യ വൃദ്ധസദനം, പുറക്കാട്ടിരിയിലെ മാനസികാരോഗ്യ കേന്ദ്രം മാനസ്, വെള്ളിമാടുകുന്ന്  ആശാ ഭവൻ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ആസ്വദിക്കാനായി സംഗീതപരിപാടിയും  അന്നദാനവും നടത്തിയിരുന്നു

കോഴിക്കോട്: പ്രള‍യ ദുരിതർക്ക് സഹായഹസ്തവുമായി "സംഗീതത്തിലൂടെ സാന്ത്വനം' എന്ന പേരില്‍ സംഗീതത്തെ പ്രണയിക്കുന്നവരുടെ വാട്സപ്പ് കൂട്ടായ്മ. വിപഞ്ചിക മ്യൂസിക്‌ ഗ്രൂപ്പാണ് മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പ്രളയ ബാധിതരായ അഞ്ച് പേർക്കുള്ള സഹായധനം നൽകിയത്. തിരുവണ്ണൂർ സ്വാതിതിരുന്നാൾ കലാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവും, സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പണം കൈമാറി.

ഷാ. പി.എച്ച്. അധ്യക്ഷം വഹിച്ച ചടങ്ങിൽ സുമേഷ് മാസ്റ്റർ, വിനോദ് എട്ടഞ്ചേരി എന്നിവർ സംസാരിച്ചു. ദീപ ടീച്ചർ സ്വാഗതവും പ്രജീഷ്. വി.കെ നന്ദിയും പറഞ്ഞു. പ്രളയ ദുരന്ത ബാധിതരായ സംസ്ഥാനത്തെ വിവിധ ജില്ലകളിൽപെട്ടവർക്കാണ് വിപഞ്ചിക സഹായ ധനം കൈമാറിയത്.2016 ൽ തുടങ്ങിയ വിപഞ്ചിക ഇതിനകം സാമൂഹ്യ സേവന മേഖലയിൽ മറ്റു ഗ്രൂപ്പുകളിൽ നിന്നും വിഭിന്നമായി ചെറിയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

കരുവൻപൊയിലിലെ സായി കാരുണ്യ വൃദ്ധസദനം, പുറക്കാട്ടിരിയിലെ മാനസികാരോഗ്യ കേന്ദ്രം മാനസ്, വെള്ളിമാടുകുന്ന് ആശാ ഭവൻ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ആസ്വദിക്കാനായി സംഗീതപരിപാടിയും അന്നദാനവും നടത്തിയിരുന്നു.