Asianet News MalayalamAsianet News Malayalam

സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു; വയനാട്ടില്‍ 147 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Wayanad has 147 wards and containment zones
Author
Wayanad, First Published Aug 2, 2020, 9:24 PM IST

കല്‍പ്പറ്റ: ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലായി 147 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും. സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ വിവരങ്ങള്‍ ഇപ്രകാരം: മാനന്തവാടി നഗരസഭ (36 ഡിവിഷനുകള്‍), എടവക പഞ്ചായത്ത് (20 വാര്‍ഡുകള്‍), തൊണ്ടര്‍നാട് (15), വെള്ളമുണ്ട (21), തവിഞ്ഞാല്‍ (22) എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.

സുല്‍ത്താന്‍ ബത്തേരി നഗരസഭ: 15, 23, 24, പുല്‍പ്പള്ളി പഞ്ചായത്ത്: നാലാം വാര്‍ഡ്, തിരുനെല്ലി 15, കണിയാമ്പറ്റ അഞ്ചാംവാര്‍ഡ്, പടിഞ്ഞാറത്തറ ഒന്ന്, എട്ട്, 12, 13, 16, നൂല്‍പ്പുഴ: 14, 15, 16, 17, നെന്മേനി ഒന്നാംവാര്‍ഡ്, അമ്പലവയല്‍: അഞ്ച്. ആറ്, ഏഴ്, എട്ട്, 13, 18, കോട്ടത്തറ: അഞ്ചാംവാര്‍ഡ്, പൊഴുതന: ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, പത്ത്, 11, 12, 13 എന്നിവയാണ് മറ്റ് കണ്ടെയ്ന്‍മെന്റ് സോണുകള്‍.

Follow Us:
Download App:
  • android
  • ios