കണിയാമ്പറ്റ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരൻ. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

വയനാട്: വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പറെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാലാം വാർഡായ ചിത്രമൂലയിലെ സിപിഎം മെമ്പർ ശശിധരൻ ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. 

കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരൻ. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് വിവരം. ശശിധരനുമായി തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമല രാമൻ പറഞ്ഞു. ഭാര്യ: അനിത. മക്കള്‍: വിജയ്, അജയ്.

Read More :  'പിണറായി വിജയൻ സാർ... പൊലീസ് ജീവിക്കാനനുവദിക്കുന്നില്ല'; മൊബൈൽ ടവറിൽ കയറി ആത്മാഹത്യ ഭീഷണി മുഴക്കി യുവാവ്