Asianet News MalayalamAsianet News Malayalam

കാറിൻ്റെ വാതിലിൽ ഇരുന്ന് വിവാഹ ഘോഷയാത്ര; 18 പേർക്കെതിരെ നടപടി, വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

വിവാഹത്തിൽ വരനെ അനുഗമിച്ച വാഹനങ്ങളുടെ ഡിക്കിയില്‍ ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര. സംഭവത്തില്‍ 18 പേർക്കെതിരെ നടപടി.

Wedding journey sitting on door of car action against 18 people vehicles take custody
Author
First Published Aug 8, 2024, 12:10 PM IST | Last Updated Aug 8, 2024, 12:14 PM IST

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ കാറിൻ്റെ വാതിലിൽ ഇരുന്ന് വിവാഹ ഘോഷയാത്ര. വിവാഹത്തിൽ വരനെ അനുഗമിച്ച വാഹനങ്ങളുടെ ഡിക്കിയില്‍ ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര. സംഭവത്തില്‍ 18 പേർക്കെതിരെ നടപടിയെടുത്തു. ആറ് കാറും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച 6 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 24 ന് വൈകിട്ടോടെ ആയിരുന്നു സംഭവം. വണ്ടിയോടിച്ച മുഹമ്മദ് ഷബിൻ ഷാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് ഷഫീൻ, ലിഹാൻ മുനീർ, മുഹമ്മദ് റാസി, മുഹമ്മദ് അർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

 

Latest Videos
Follow Us:
Download App:
  • android
  • ios