കോഴിക്കോട് നാദാപുരം വെള്ളൂരിൽ കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. 

കോഴിക്കോട്: കോഴിക്കോട് നാദാപുരം വെള്ളൂരിൽ കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കിണർ ശുചീകരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. കോടഞ്ചേരി സ്വദേശി കൊയമ്പ്രത്ത് താഴകുനി ഗണേശൻ (48) ആണ് അപകടത്തിൽ പെട്ടത്. വെളളൂർ കോരിച്ചിക്കാട്ടിൽ ദാമോദരൻ എന്നയാളുടെ വീടിനോട് ചേർന്ന കിണറിലാണ് അപകടം നടന്നത്. നാദാപുരം സ്റ്റേഷൻ ഫയർ ഓഫീസർ എസ് വരുണിൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗണേശനെ ആശുപത്രിയിലേക്ക് മാറ്റിയതായി അ​ഗ്നിരക്ഷാ സേന അറിയിച്ചു. 

Boby Chemmanur | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates