കപ്പൂര്‍ പഞ്ചായത്തിലെ എറവക്കാട് സ്വദേശി ബാലന്‍ മുള്ളംകുന്ന് ഭാഗത്ത് പുതുതായി നിര്‍മിക്കുന്ന വീടിന്റെ കിണറിനോട് ചേര്‍ന്നാണ് പുതിയ കിണര്‍ രൂപം കൊണ്ടത്.
എടപ്പാള്‍: കനത്ത മഴയില്‍ പലയിടത്തും കിണര്‍ ഇടിഞ്ഞ് താഴുന്നത് പതിവാണെങ്കിലും മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുള്ളംകുന്നില്‍ നിമിഷ നേരം കൊണ്ട് രൂപം കൊണ്ട പുതിയ കിണര്‍ കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് വീട്ടുകാരും നാട്ടുകാരും. കപ്പൂര്‍ പഞ്ചായത്തിലെ എറവക്കാട് സ്വദേശി ബാലന്‍ മുള്ളംകുന്ന് ഭാഗത്ത് പുതുതായി നിര്‍മിക്കുന്ന വീടിന്റെ കിണറിനോട് ചേര്‍ന്നാണ് പുതിയ കിണര്‍ രൂപം കൊണ്ടത്. 10 അടിയോളം താഴ്ചയയുള്ള കുഴി കിണര്‍ പോലെ വട്ടത്തിലാണ് രൂപപ്പെട്ടത്. സമീപവാസിയായ യുവാക്കള്‍ വലിയ ശബ്ദം കേട്ട് വീടിന് പുറകില്‍ ചെന്ന് നോക്കിയപ്പോഴാണ് അപ്രതീക്ഷിതമായി കിണര്‍ രൂപം കൊണ്ടത് കാണുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
