പാല: എടിഎമ്മില്‍ നിന്നും 500 രൂപ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയ ലിസിക്ക് ലഭിച്ചത് 10,000 രൂപ. പാലയിലെ അംഗനവാടി ടീച്ചര്‍ക്കാണ് വിചിത്രമായ അനുഭവം ഉണ്ടായത്. എന്നാല്‍ അധികം ലഭിച്ച തുക ബാങ്കില്‍ തിരിച്ചേല്‍പ്പിച്ച് അംഗനവാടി ടീച്ചര്‍ മാതൃകയായി. വ്യാഴാഴ്ചയാണ് കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ വേരനാനല്‍ അംഗനവാടി അധ്യാപിക ലിസി കാട്ടകത്ത് പാല സിവില്‍ സ്റ്റേഷന് അടുത്തുള്ള എസ്ബിഐ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്.

Read More: ഐസിഐസിഐ ബാങ്ക് എടിഎം ഉപയോഗിക്കാന്‍ ഇനി കാര്‍ഡ് വേണ്ട, പക്ഷേ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

500 രൂപയ്ക്ക് വേണ്ടി എടിഎം മീഷൈനില്‍ അമര്‍ത്തിയ ലിസിക്ക് ലഭിച്ചത് 10,000 രൂപ കൂടുതല്‍ തുക ലഭിച്ചതില്‍ അമ്പരന്ന ലിസി, എടിഎമ്മില്‍ നിന്നും പുറത്തിറങ്ങി ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ് നടയത്തിനോട് കാര്യം അറിയിച്ചു. ജോര്‍ജ് അറിയിച്ചതിനെ തുടര്‍ന്ന് എസ്ബിഐ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. 

Read More: നട്ടപ്പാതിരയ്ക്ക് 'എടിഎം' കുത്തിപ്പൊളിച്ചു; വീട്ടിലെത്തിയപ്പോള്‍ അമളി പിണഞ്ഞ് കള്ളന്‍, സംഭവിച്ചത്...

എന്നാല്‍ സംഭവം അറിയിച്ചിട്ടും അധികം ലഭിച്ച തുക ഏറ്റെടുക്കാന്‍ സ്ഥലത്ത് എത്തിയ ബാങ്ക് അധിക‍ൃതര്‍ വിസമ്മതിച്ചു. എന്നാല്‍ പഞ്ചായത്ത് അംഗവും നാട്ടുകാരും സമ്മര്‍ദ്ദം ചെലുത്തിയതോടെ തുക ഏറ്റെടുത്ത് രശ്ശീത് നല്‍കുകയായിരുന്നു.