പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി ഹോട്ടലുടമ. രണ്ട് പേർ അറസ്റ്റിലായി.

കൊച്ചി: എറണാകുളത്തെ ഗാന്ധിനഗറിലെ ഹോട്ടലിൽ വടിവാൾ വീശി ഭീഷണി. കഴിച്ച ഭക്ഷണത്തിന്‍റെ പണം ആവശ്യപ്പെട്ടതിനായിരുന്നു ഭീഷണി. ഇന്നലെ രാത്രിയുണ്ടായ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹോട്ടലിന് തൊട്ടടുത്ത പ്രദേശത്തെ താമസക്കാരാണ് രണ്ട് പേരുമെന്ന് ഹോട്ടലുടമ അബു പറഞ്ഞു. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഹോട്ടലുടമ പറഞ്ഞു. കടവന്ത്ര പൊലീസാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോടേക്കുള്ള ബസ്സിൽ തിരക്കിനിടെ കൈക്കുഞ്ഞിന്‍റെ പാദസരം ഊരിയെടുത്തു; പ്രതിയിലേക്കെത്തിച്ചത് ആ ദൃശ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം