കോഴിക്കോട്: ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. വടകരയിലെ ട്രഷറി റിട്ടേഡ്  ജീവനക്കാരന്‍ പ്രഭാകരന്‍ (62) ആണ് ഇന്ന് രാവിലെ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ഇന്ന് പുലര്‍ച്ചെയാണ് ഭാര്യയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. പിന്നാലെ ഭര്‍ത്താവ് വടകര ചോറോട് ഗേറ്റിന് സമീപത്ത് നിന്ന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ചോറോട് ഈസ്റ്റ് മാങ്ങാട് പാറ ‘സുപ്രിയ’ വീട്ടില്‍ സുജ (55) ആണ് തൂങ്ങി മരിച്ചത്.