ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വീട്ടമ്മയെ അയൽവാസി മർദ്ദിച്ചതായി പരാതി. മുളക്കുഴ കോട്ട ഇട്ടിമണ്ണിൽ വീട്ടിൽ സുനിലിന്റെ ഭാര്യ  ജിസ (40) യാണ് അയൽവാസിയായ കൊച്ചുതുണ്ടിയിൽ പുത്തൻവീട്ടിൽ വിഷ്ണു (27) വീട്ടിൽ കയറി തന്നെ മർദ്ദിച്ചതായി ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയത്.  

ചെങ്ങന്നൂർ: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വീട്ടമ്മയെ അയൽവാസി മർദ്ദിച്ചതായി പരാതി. മുളക്കുഴ കോട്ട ഇട്ടിമണ്ണിൽ വീട്ടിൽ സുനിലിന്റെ ഭാര്യ ജിസ (40) യാണ് അയൽവാസിയായ കൊച്ചുതുണ്ടിയിൽ പുത്തൻവീട്ടിൽ വിഷ്ണു (27) വീട്ടിൽ കയറി തന്നെ മർദ്ദിച്ചതായി ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയത്. 

ചൊവ്വാഴ്ച്ച രാത്രി 7 മണിയോടെ കോട്ട ജംഗ്ഷനിൽ ഓട്ടോ ഡ്രൈവർമാരായ സുനിലും വിഷ്ണുവും പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് കൈയ്യേറ്റമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ചെങ്ങന്നൂർ പോലീസിൽ പരാതി നൽകാനായി സുനിൽ പോയി. ഈ സമയം വിഷ്ണു സുനിലിന്റെ വീട്ടിലെത്തി വീട്ടുപകരണങ്ങളും, പുറത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയും അടിച്ചു തകർക്കുകയും അർബുദ രോഗിയായ ജിസയെ മർദ്ദിക്കുകയുമായിരുന്നു. 

ജിസയുടെ 14 വയസ്സുള്ള മകളെയും ഇയാൾ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിസ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തില്‍ ചെങ്ങന്നൂർ പോലീസ് കേസ്സെടുത്തു. അക്രമണത്തിനിടയിൽ പരിക്കേറ്റ വിഷ്ണു കോഴഞ്ചേരി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ് .