പാലക്കാട് വാടാനാംകുറുശ്ശിയിൽ റെയിൽവേ ട്രാക്കിലിറങ്ങിയ കാട്ടുപന്നി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
പാലക്കാട്: പട്ടാമ്പി-പാലക്കാട് പാതയിലെ വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിനായി കാത്തുനിന്ന വാഹനങ്ങളിലുള്ളവരെയും കാൽനട യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി കാട്ടുപന്നി ട്രാക്കിലിറങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം.
ഗേറ്റടച്ച സമയത്ത് ട്രാക്കിലേക്ക് ഓടിവന്ന കാട്ടുപന്നി കാൽനടയാത്രക്കാർക്ക് നേരെ തിരിയുകയും ബഹളം കേട്ട് ഓടിമാറുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ രാവും പകലും വ്യത്യാസമില്ലാതെ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
