Asianet News MalayalamAsianet News Malayalam

ജനവാസ മേഖലയില്‍ പകല്‍വെളിച്ചത്തില്‍ കാട്ടാനകളുടെ വിഹാരം: ദുരിതത്തിലായി ജനം

നേരത്തെ രാത്രിയിൽ മാത്രമായിരുന്നു എത്തിയിരുന്നത്. ഇപ്പോൾ പകലുമെത്തി മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിക്കുകയാണ്. 

wild elephant atrocities in malappuram
Author
Malappuram, First Published Jul 28, 2021, 7:55 PM IST

മലപ്പുറം: മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, ഓടായിക്കൽ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചതോടെ ദുരിതത്തിലായി ജനം. ഏതാനും ദിവസങ്ങളായി  രണ്ട് ആനകളാണ് ഇവിടെ നിലയുറപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കാട്ടാനകളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസവും ഇവകൂട്ടത്തോടെയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. എടക്കോട് വനമേഖലയിൽ നിന്നാണ് ഇവ ജനവാസ മേഖലകളിലെത്തുന്നത്. 

നേരത്തെ രാത്രിയിൽ മാത്രമായിരുന്നു എത്തിയിരുന്നത്. ഇപ്പോൾ പകലുമെത്തി മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിക്കുകയാണ്. റബ്ബർ, വാഴ, കവുങ്ങ് കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്. കാട്ടാന ശല്യത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എടക്കോട് വനം ഡെപ്യൂട്ടി റേഞ്ചർക്ക് പരാതി നൽകിയിട്ടുണ്ട്.

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios