ബത്തേരി - പൊൻകുഴി റോഡിൽ സർവീസ് നടത്തുന്ന എമിറേറ്റ്സ് ബസാണ് കാട്ടാന ആക്രമിച്ചത്.
വയനാട്: വയനാട് ജില്ലയിലെ മുത്തങ്ങ തകരപ്പാടിയിൽ നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ കാട്ടാന ആക്രമണം. ബത്തേരി - പൊൻകുഴി റോഡിൽ സർവീസ് നടത്തുന്ന എമിറേറ്റ്സ് ബസാണ് കാട്ടാന ആക്രമിച്ചത്. മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. കല്ലൂർ പുത്തഞ്ചിറകുന്നിൽ കെ എം മർവ്വന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.
അവശയായ അമ്മയാന ഉപേക്ഷിച്ചു; മൂന്ന് മാസം പ്രായമുള്ള ആനക്കുട്ടിക്ക് താവളമൊരുക്കി വനപാലകര്‍
