Asianet News MalayalamAsianet News Malayalam

പശുവിനെ മേയ്ക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ചു; മലപ്പുറത്ത് മധ്യവയസ്കന് ദാരുണാന്ത്യം

വഴിയിലൂടെ പോയിരുന്ന ഒരാളാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. ഉടൻ തന്നെ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥരെത്തി ആശുപത്രിയിലെത്തിക്കും മുമ്പ് ജോസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തേയും ഇവിടെ കാട്ടാന ആക്രമണം ഉണ്ടായ പ്ര​ദേശമാണ്.  
 

wild elephant attack middle age old man death in malappuram fvv
Author
First Published Sep 23, 2023, 6:46 PM IST

മലപ്പുറം: മലപ്പുറം പോത്തുകല്ലിനടുത്ത് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തിൽ ജോസാണ് മരിച്ചത്. പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ജനവാസ പ്രദേശത്തോട് ചേർന്നുനിൽക്കുന്ന വനപ്രദേശമാണിത്. ഇവിടെയാണ് രാവിലെ പശുവിനെ കെട്ടിയിരുന്നത്. വൈകുന്നേരം പശുവിനെ തിരിച്ചു കൊണ്ടുവരാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വഴിയിലൂടെ പോയിരുന്ന ഒരാളാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. ഉടൻ തന്നെ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥരെത്തി ആശുപത്രിയിലെത്തിക്കും മുമ്പ് ജോസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതേദഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നേരത്തേയും ഇവിടെ കാട്ടാന ആക്രമണം ഉണ്ടായ പ്ര​ദേശമാണ്. 

കുളിക്കുന്നതിനിടെ വയോധികനെ മുതല പിടിച്ചു, പിറ്റേന്ന് മൃതദേഹാവശിഷ്ടം നദിക്കരയില്‍, വിറങ്ങലിച്ച് നാട്

https://www.youtube.com/watch?v=2uLEOfg8xIY

Follow Us:
Download App:
  • android
  • ios