രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ അപ്രതീക്ഷിതമായി ആന ആക്രമിക്കുകയായിരുന്നു. 

ചെന്നൈ: കോയമ്പത്തൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. തുടിയലൂർ സ്വദേശി കെ.നടരാജൻ (69) ആണ്‌ മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ അപ്രതീക്ഷിതമായി ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ നടരാജൻ മരിച്ചു. മൃതദേഹവുമായി തുടിയലൂർ -തടാകം റോഡ്‌ ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാനയെ തുരത്താൻ നടപടി ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയത്തോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മൃതദേഹം കോയമ്പത്തൂർ സർക്കാർ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോയമ്പത്തൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു