സജിത്ത് (24), സജിത്തിന്റെ അമ്മ അനിത, അച്ഛൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. സജിത്തും കുടുംബവും സഞ്ചരിച്ച ഇരുചക്രവാഹനത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. 

പത്തനംതിട്ട: മൂഴിയാറിൽ കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. കാടിനുള്ളിൽ നിന്ന് തേൻ ശേഖരിച്ച് തിരികെ വരുകയായിരുന്ന ആദിവാസി കുടുംബത്തിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. സജിത്ത് (24), സജിത്തിന്റെ അമ്മ അനിത, അച്ഛൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. സജിത്തും കുടുംബവും സഞ്ചരിച്ച ഇരുചക്രവാഹനത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. വാഹനത്തിന് നേരെ ഒറ്റക്കൊമ്പൻ ഓടിയടുക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്നുപേർക്കും പരിക്കേറ്റു. 

Add Asianetnews as a Preferred SourcegooglePreferred

ദൗത്യ സംഘത്തിന് തെറ്റിയില്ല, ബേലൂർ മഖ്ന മടങ്ങി വരുന്നു; ആന കേരള- കർണാടക അതിർത്തിക്കടുത്തെത്തി

https://www.youtube.com/watch?v=Ko18SgceYX8