ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ചൂണ്ടല്‍ സ്വദേശി ഡെന്നീസിനാണ് പരിക്കേറ്റത്. ചിന്നക്കനാല്‍ കോഴിപ്പന്നക്കുടിയിലെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ എത്തിയ കാട്ടാന ഇയാളെ അക്രമിക്കുകയായിരുന്നു. 

തൊഴിച്ച് വീഴ്ത്തിയ ഡെന്നീസിനെ തുമ്പിക്കൈക്ക് എടുത്തെറിഞ്ഞു. സമീപത്തുണ്ടായിരുന്നവര്‍ ബഹളം വച്ച് അനയെ ഓടിച്ചതിന് ശേഷം ഡെന്നീസിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തലയ്ക്കും താടിയെല്ലിനും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്ക ല്‍കോളേജിലേക്ക് കൊണ്ടുപോയി.  തോട്ടത്തില്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റ് ആളുകള്‍ ഓടി രക്ഷപ്പെട്ടു.