കോഴിക്കോട് ഓമശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തിൽ ജില്ലാ സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ 91 സിലിണ്ടറുകൾ പിടിച്ചെടുത്തു. ഗാർഹിക സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് മാറ്റാൻ ഉപയോഗിച്ചിരുന്ന അഞ്ച് മോട്ടോറുകളും പിടിച്ചെടുത്തിട്ടുണ്ട്.

കോഴിക്കോട്: അനധികൃത ഗാസ് ഫില്ലിങ് കേന്ദ്രത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് പ്രവര്‍ത്തിച്ചിരുന്ന ഗാസ് ഫില്ലിങ് കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. 29 ഗാര്‍ഹിക സിലിണ്ടറുകള്‍, 31 വാണിജ്യ സിലിണ്ടറുകള്‍, രണ്ട് ചെറിയ സിലിണ്ടറുകള്‍ എന്നിവയുള്‍പ്പെടെ 62 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ഇതിൽ 29 സിലിണ്ടറുകൾ തൊട്ടടുത്ത വീട്ടില്‍ അനധികൃതമായാണ് സൂക്ഷിച്ചത്. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറില്‍ നിന്ന് ഗാര്‍ഹികേതര ആവശ്യത്തിനുള്ളവയിലേക്ക് ഗാസ് മാറ്റി നിറക്കാൻ ഉപയോഗിക്കുന്ന അഞ്ച് മോട്ടോറുകളും പിടിച്ചെടുത്തു. ഇവ തിരുവമ്പാടിയിലെ ഇന്‍ഡേന്‍ ഗാസ് ഏജന്‍സിക്ക് കൈമാറി. പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ ബോബന്‍, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സന്തോഷ് ചോലയില്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കബീര്‍, വിനോദ്, വിഗീഷ്, നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred