തൃശൂർ: തൃശൂർ പീച്ചി കൊമ്പഴ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊമ്പഴക്കടുത്ത് ജാതി തോട്ടം എന്ന സ്ഥലത്താണ് കുട്ടികൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സോളാർ വൈദ്യുതി കമ്പിയിൽ തട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത വേലിയിൽ തട്ടിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും സ്ഥലത്തെത്തി പരിശോധന നടത്തി.