വേലിയിലൂടെ അമിത വൈദ്യുതകയറ്റിവിട്ടതാണ് ആന ചെരിയാൻ കാരണമായതെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്...

ഇടുക്കി: ചിന്നക്കനാലിൽ ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. 45 വയസ് പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞത്. കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്നാണ് ഷോക്കേറ്റത്. എന്നാൽ വേലിയിലൂടെ അമിത വൈദ്യുതകയറ്റിവിട്ടതാണ് ആന ചെരിയാൻ കാരണമായതെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. കൃഷിയിടത്തിന്റെ ഉടമയായ സുരേഷിന്റെ വീട്ടിൽ നിന്ന് കേബിളുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇയാക്കെതിരെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

Add Asianetnews as a Preferred SourcegooglePreferred