വിതുര-കല്ലാർ മൊട്ടമൂട് - ദൈവങ്കല്ല് ഭാഗത്തും വനത്തിൽ തീ പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരം: പെരിങ്ങമല വനമേഖലയില്‍ കാട്ടുതീ പടരുന്നു. അഞ്ചേക്കറിലധികം വനം ഇതിനോടകം കത്തി നശിച്ചെന്നാണ്
കണക്ക്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കാണ് പെരിങ്ങമല ഫോറസ്റ്റ് റേഞ്ചില്‍ മങ്കയം- വെങ്കിട്ടമൂട് ഭാഗത്ത് തീ പടരുന്നത് നാട്ടുകാര്‍ കണ്ടത്. ഇവര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി തീയണച്ചു. എന്നാല്‍ സന്ധ്യയോടെ വീണ്ടും തീപടര്‍ന്നു. പെരിങ്ങമലയില്‍ നിന്ന് ഉള്ളിലേക്ക് ഏക്കറുകളോളും വനമേഖല കത്തിനശിച്ചിട്ടുണ്ട്.
രാത്രിയില്‍ കനത്ത കാറ്റായതിലണ് തീ അതിവേഗം പടര്‍ന്നത്. ഇന്ന് രാവിലെ വനം വകുപ്പിലെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതിനിടെ വിതുര-കല്ലാർ മൊട്ടമൂട് - ദൈവങ്കല്ല് ഭാഗത്തും വനത്തിൽ തീ പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം ഡിഎഎഫ്ഒ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിതുരയില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റും എത്തി. കൂടുതല്‍ വനം സംരക്ഷകരെ ഈ ഭാഗത്തേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
