Asianet News MalayalamAsianet News Malayalam

kerala Rains | ചെങ്ങന്നൂരില്‍ ജനലനിരപ്പ് ഉയര്‍ന്നു; നിരവധി വീടുകള്‍ വെള്ളത്തിലായി

പമ്പാ, അച്ചൻകോവിൽ, മണിമല എന്നീ നദികൾ അതിരിട്ടൊഴുകുന്ന പ്രദേശമാണ് ചെങ്ങന്നൂർ, അപ്പർ കുട്ടനാട് മേഖലകൾ...

Window level rises in Chengannur; Several houses were flooded
Author
Alappuzha, First Published Oct 19, 2021, 10:42 PM IST

ആലപ്പുഴ: പമ്പയിലെ ജലനിരപ്പുയർന്നതോടെ പമ്പാനദിയോടു ചേർന്ന ചെങ്ങന്നൂർ നഗരസഭയിലെ എട്ട്, ഒൻപത് വാർഡുകളിൽപ്പെട്ട ഇടനാട് കിഴക്ക്, ഇടനാട് പടിഞ്ഞാറ് ഭാഗങ്ങളിലേയും പുത്തൻകാവു മേഖലയിലേയും അച്ചൻകോവിൽ ആറ് അതിരിട്ടൊഴുകുന്ന വെണ്മണി പഞ്ചായത്തിലേയും നിരവധി വീട്ടുകളിലും വെള്ളം കയറി. വെണ്മണി കല്യാത്ര ജംഗ്ഷനു സമീപത്തെ വെണ്മണി പൊലീസ് സ്റ്റേഷനും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. 

പമ്പാ, അച്ചൻകോവിൽ, മണിമല എന്നീ നദികൾ അതിരിട്ടൊഴുകുന്ന പ്രദേശമാണ് ചെങ്ങന്നൂർ, അപ്പർ കുട്ടനാട് മേഖലകൾ. അതിനാൽ തന്നെ കഴിഞ്ഞ വർഷങ്ങളിലെ പ്രളയം പഠിപ്പിച്ച അനുഭവ പാഠം ഉൾക്കൊണ്ട് ജനങ്ങൾ കരുതലോടെയുള്ള മുന്നൊരുക്കങ്ങളാണു നടത്തിയിട്ടുളത്. 

ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട്, തിരുവൻവണ്ടൂർ, വെണ്മണി പഞ്ചായത്തുകൾ വെള്ളക്കെട്ടിലാണ്. ചെറിയനാട്, മാന്നാർ, ചെന്നിത്തല, ബുധനൂർ, പുലിയൂർ എന്നിപഞ്ചായത്തുകളിലായി നിരവധി വീടുകളിൽ വെള്ളം കയറിയ വീ​ടു​ക​ളി​ൽ നി​ന്നും വ്യ​ദ്ധ​രേ​യും സ്ത്രീ​ക​ളേ​യും കു​ട്ടി​ക​ളേ​യും വ​ള്ള​ങ്ങ​ളി​ലും ച​ങ്ങാ​ട​ങ്ങ​ളി​ലും ഉ​യ​ർ​ന്ന സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റി. 

പുലിയൂർ പഞ്ചായത്ത് പത്താം വാർഡിൽ പെട്ട ചാത്തമേൽ കുറ്റിയിൽ ഭാഗത്ത് അച്ചൻകോവിൽ ആറ് ജലനിരപ്പ് ഉയർന്ന് വെള്ളത്തിലായ തുരുത്തിൽ നിന്നും 100 ആളുകൾ, 55 പശുക്കൾ, 16 ആടുകൾ, ഒരു വളർത്തു നായ എന്നിവയെ 14 സേനാംഗങ്ങളും, 6 സിവിൽ ഡിഫൻസ് വളണ്ടിയർമാരും, പോലീസുംചേർന്ന് രണ്ടു റബർ ഡിങ്കി, രണ്ടു ഔട്ട് ബോർഡ് എൻജിൻ എന്നിവ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios