മൂന്നാർ: മൂന്നാറിൽ തണുപ്പ് ഒരു ഡി​ഗ്രി സെൽഷ്യസിലെത്തി. സൈലൻ്റുവിലി എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം തണുപ്പ് ഒരു ഡി​ഗ്രി സെൽഷ്യസ്  രേഖപ്പെടുത്തിയത്. തൊട്ടടുത്ത ഗൂഡാർവിളയിൽ രണ്ടും സൈലൻ്റുവാലി ടോപ്പിൽ അഞ്ചും ഡി​ഗ്രി സെൽഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

അടുത്ത ദിവസങ്ങളിൽ തണുപ്പ് മൈനസിലെത്തുമെന്നാണ് സൂചന. വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിക്കുന്ന തണുപ്പ് രാവിലെ പത്തുവരെയാണ് നീണ്ടുനിൽക്കുന്നത്. ഇതോടെ വാഹനങ്ങളുടെ മുകളിലും ചെടികളിലും  ഐസ് കട്ടകൾ നിറയുകയാണ്. തണുപ്പ് വർദ്ധിച്ചതോടെ തെയിലച്ചെടികളും കരിഞ്ഞുണങ്ങുകയാണ്.