യുവതിയുടെ പരാതിയിൽ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർക്ക് എതിരെ കേസെടുത്തു

മലപ്പുറം : ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടറുടെ മോശം പെരുമാറ്റം. മലപ്പുറത്താണ് സംഭവം. യുവതിയുടെ പരാതിയിൽ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർക്ക് എതിരെ കേസെടുത്തു. എംവിഐ സി ബിജുവിനെതിരെയാണ് മലപ്പുറം വനിത പൊലീസ് കേസ് എടുത്തത്. ബിജു ഇപ്പോൾ ഒളിവിലാണ്. നവംബർ 17 നായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred