മയക്കുമരുന്ന് ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു വ്യക്തിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇത് വഴി ഇവരുടെ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാ​ഗമായുള്ള പരിശോധനയില്‍ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശിനി കാഞ്ഞിര കുന്നുമ്മല്‍ കെ.സി കീര്‍ത്തനയെയാണ്(30) വടകര പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മയക്കുമരുന്ന് ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു വ്യക്തിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇത് വഴി ഇവരുടെ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം രണ്ട് ഗ്രാം എം.ഡി.എം.എയുമായി വടകര ആവിക്കല്‍ ബീച്ച് സ്വദേശി സഫ്‌വാനെ വടകര പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പണം കൈമാറുന്നതായ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് സഫ്‌വാന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഒടുവില്‍ കീര്‍ത്തനയിലേക്കും എത്തുകയായിരുന്നു. പേരാമ്പ്രയില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരാക്കിയ യുവതിയെ റിമാന്റ് ചെയ്തു.