Asianet News MalayalamAsianet News Malayalam

ഭര്‍ത്താവ് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

സംഭവത്തില്‍ ഭര്‍ത്താവ് ഓടപ്പള്ളം പ്ലാക്കാട്ട് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിനി പൊലീസിന് മൊഴി നല്‍കിയിരുന്നു.
 

woman burn to death; husband arrested
Author
Sultan Bathery, First Published Aug 26, 2021, 1:10 PM IST

സുല്‍ത്താന്‍ ബത്തേരി: ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതി ചികിത്സയിലിക്കെ മരിച്ചു. 80 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിനിയാണ്(41) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഓടപ്പള്ളം പ്ലാക്കാട്ട് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിനി പൊലീസിന് മൊഴി നല്‍കിയിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഉച്ചക്ക് രണ്ടരയോടെ ഉണ്ണികൃഷ്ണന്‍ ഷിനിയെ തീകൊളുത്തി. അതുവഴി വന്നയാളാണ് തീപിടിച്ച് ഓടുന്ന ഷിനിയെ കണ്ടത്. തീ കെടുത്തി ഉടന്‍ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios