തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ബീമാപ്പള്ളി സ്വദേശി നസിയയാണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

അമ്പലത്തറ അൽ അരിഫ് ആശുപത്രിയിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുൻപിൽ പ്രതിഷേധിച്ചു.