ആലപ്പുഴ: വേമ്പനാട്ട് കായലിൽ  മണ്ണഞ്ചേരിയിലെ ഷൺമുഖം ജെട്ടിക്ക് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം തോന്നിക്കുന്നുണെന്നാണ് പെലീസ് പറയുന്നത്.

വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികൾ ഇന്ന് രാവിലെ 11 മണിയോടെയാണ് കായലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടത്. പച്ച ബ്ലൗസും വെള്ളപ്പാവാടയും ധരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.