കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടിപ്പാറ നരിക്കോത്ത് ചീടിക്കുഴി ഹരിദാസന്റെ ഭാര്യ ഷിജി(40) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് എകരൂല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. മക്കള്‍: അരുണ്‍, അര്‍ജ്ജുന്‍.