ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് യുവതി മരിച്ചു. മുളക്കുഴ പെരിങ്ങാല സ്വദേശി ശ്രുതിയാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഇവർക്കൊപ്പമുണ്ടായിരുന്ന ഒന്നര വയസുകാരി മകളും കൂട്ടുകാരിയും രക്ഷപ്പെട്ടു.

ഇരുവരേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളക്കുഴ പഞ്ചായത്ത് ഓഫീസിലേക്ക് തിരിയുന്നതിനിടെ എംസി റോഡിൽ നിന്ന് വന്ന കെഎസ്ആർടിസി വോൾവോ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.