വടകര മടപ്പള്ളിയിൽ ബൈക്ക് തട്ടി കാൽനട യാത്രക്കാരി മരിച്ചു

കോഴിക്കോട് : വടകര മടപ്പള്ളിയിൽ കാൽനട യാത്രക്കാരി ബൈക്ക് തട്ടി മരിച്ചു. മടപ്പള്ളി കക്കാട്ട് പ്രേമിനി(54) ആണ് മരിച്ചത്. മടപ്പള്ളി കോളേജിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകര ഭാഗത്തുനിന്നും അമിത വേഗത്തിൽ വന്ന ബൈക്ക് ഇവരെ തട്ടി തെറിപ്പിക്കുകയായിരുന്നു.ചോമ്പാല പൊലീസ് ഇൻക്വസ്റ്റ് നടത്തി.