Asianet News MalayalamAsianet News Malayalam

അലര്‍ജിക്ക് കുത്തിവെപ്പെടുത്ത യുവതി കുഴഞ്ഞുവീണ് മരിച്ചു; താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

27 കാരിയായ ഹസ്‌ന കഴിഞ്ഞ 24 നാണ്  കൊവിഡ് ആദ്യ വാക്‌സീന്‍ സ്വീകരിച്ചത്. അടുത്ത ദിവസം ശരീരത്തില്‍ തുടിപ്പുകള്‍ കണ്ടെതിനെത്തുടന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
 

woman dies after receive injection for allergy in Malappuram
Author
Tirur, First Published Nov 28, 2021, 9:28 AM IST

കുറ്റിപ്പുറം: അലര്‍ജിക്ക് (Allergy) കുത്തിവെപ്പെടുത്തനിന് (Injection) ശേഷം ഗുരുതരാവസ്ഥയിലായ യുവതി തൃശൂരില്‍ ചികിത്സയിലിരിക്കേ മരിച്ചു. കുറ്റിപ്പുറം സ്വദേശി ഹസ്‌നയാണ് (Hasna) സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംഭത്തില്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. 27 കാരിയായ ഹസ്‌ന കഴിഞ്ഞ 24 നാണ്  കൊവിഡ് ആദ്യ വാക്‌സീന്‍ സ്വീകരിച്ചത്. അടുത്ത ദിവസം ശരീരത്തില്‍ തുടിപ്പുകള്‍ കണ്ടെതിനെത്തുടന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് കുത്തിവെപ്പാണ്  ആശുപത്രിയില്‍ നല്‍കിയത്. കുത്തിവയ്‌പെടുത്ത് 10 മിനിറ്റിനകം ബോധരഹിതയായ ഹസ്‌നയെ തൃശൂ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വെന്റിലേറ്റര്‍ സൗകര്യത്തില്‍ തടസ്സം വന്നതിനെത്തുടന്ന് പിന്നീട് സ്വകാര്യ ആശുപത്രിയുലേക്കും മാറ്റി. തുടര്‍ ചികിത്സക്കായി കൊച്ചിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലുിം ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കഴിഞ്ഞില്ല. ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന ഹസ്‌ന ശനിയാഴ്ച രാവിലെയാണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രി അധികൃതക്ക് ഗുരുതര വീഴ്ചയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ നടപടിയാവാശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

ഹസ്‌നയുടെ മൃതദേഹം പോസ്റ്റ് മോട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
 

Follow Us:
Download App:
  • android
  • ios